പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിഗ്നൽ സെൻട്രൽ കമാൻഡിൽ അവസരം: 28 ഒഴിവ്

Mar 17, 2022 at 1:03 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ലക്നൗ: ചീഫ് സിഗ്നൽ ഓഫീസർ സെൻട്രൽ കമാൻഡിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ തസ്തികയിലെ 28 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്‌ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവെയർനസ്, ഇംഗ്ലീഷ്, ന്യൂമറിക് ആപ്റ്റിട്യൂഡ് എന്നിവയിൽ നിന്നായിരിക്കും എഴുത്തുപരീക്ഷയിൽ ചോദ്യങ്ങളുണ്ടാകുക. തപാൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 3.

\"\"

യോഗ്യത: പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പ്രൈവറ്റ് ബോർഡ് എക്സ്ചേഞ്ച് കൈകാര്യം ചെയ്യാൻ അറിയണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷാ നൈപുണ്യം അഭിലഷണീയം.

പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ (സംവരണ വിഭാഗങ്ങൾക്ക് വയസ്സിളവ് ലഭിക്കും).

അപേക്ഷകർ അപേക്ഷ പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേണൽ സിഗ്നൽസ്, എച്ച്. ക്യൂ. സെൻട്രൽ കമാൻഡ് (സിഗ്നൽസ്)- 908544 സി/ഒ 56 എ.പി.ഒ. എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

Follow us on

Related News