പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി \’ഹലോ ഇംഗ്ലീഷ്-ലീഡ് 2022\’

Mar 16, 2022 at 7:16 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററി തലത്തില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ \’ഹലോ ഇംഗ്ലീഷ്-ലീഡ് 2022\’ പദ്ധതി മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസിന് ഹലോ ഇംഗ്ലീഷ്- ലീഡ് പദ്ധതിയുടെ മൊബൈല്‍ ഫോണ്‍ പോര്‍ട്ടല്‍ മാതൃക കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
സമഗ്രശിക്ഷാ കേരളത്തിന്‍റെ പ്രധാന ഗുണതാ പ്രവര്‍ത്തനങ്ങളിലൊന്നാണ് ഹലോ ഇംഗ്ലീഷ്. ഹയര്‍ സെക്കന്‍ററി വിഭാഗം കുട്ടികള്‍ക്കായി ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇംഗ്ലീഷ് പരീക്ഷാ പിന്തുണാ സംവിധാനമാണ് ലീഡ്-2022 . പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവിധ പഠനസ്രോതസുകളെ കൂട്ടിയിണക്കിയാണ് ഈ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാഠവും പ്രത്യേകം പേജുകളാക്കി സംവിധാനം ചെയ്തിരിക്കുന്നു. ഓരോ പേജിലും ആ പാഠത്തിന്‍റെ ലഘു ഉള്ളടക്കം,

\"\"

ആ പാഠവുമായി ബന്ധപ്പെട്ട ചോദ്യ മാതൃകകള്‍, പാഠത്തിലെ ഒരു പ്രധാന ചോദ്യത്തിന്‍റെ ഉത്തരം തയ്യാറാക്കുന്ന പ്രക്രിയ വിവരിക്കുന്ന വീഡിയോ, ഉത്തര രചനയെ സഹായിക്കുന്ന ഗ്രാഫിക് ഓര്‍ഗനൈസര്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഡിജിറ്റലായി ലിങ്ക് ചെയ്തിട്ടുണ്ടായിരിക്കും. കുട്ടികളുടെയും അധ്യാപകരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അഭിമാനിക്കാന്‍ വക നല്‍കുന്ന ഡിജിറ്റല്‍ പഠന പ്രവര്‍ത്തനമായി ഹലോ ഇംഗ്ലീഷ് -ലീഡ് 2022 പദ്ധതി മാറും.

\"\"

Follow us on

Related News