പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

പരീക്ഷാതീയതി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ  

Mar 15, 2022 at 5:30 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s


കോട്ടയം: സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. പോളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് / പൊളിറ്റിക്‌സ്, ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേർണൻസ് (2020, 2021 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും.  പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 31 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


 
പരീക്ഷാ ഫലം
 
2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (മോഡൽ III – ന്യു ജനറേഷൻ)  ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.പി.ഇ., ബി.ടി.ടി.എം (2013-2016 അഡ്മിഷൻ – റി-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്റ്റംബറിൽ നടന്ന ഒന്ന്, രണ്ട് വർഷ ബി.ഫാം (പുതിയ സ്‌കീം – 2016 അഡ്മിഷൻ – സപ്ലിമെന്ററി / പഴയ സ്‌കീം 2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  പഴയ സ്‌കീം വിദ്യാർത്ഥികളുടെ പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ 370 രൂപ ഫിസ് സഹിതം മാർച്ച് 29 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.  സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ പുതിയ സ്‌കീം / പഴയ സ്‌കീം വിദ്യാർത്ഥികൾക്ക് 160 രൂപയാണ്. ഫിസ് സഹിതമുള്ള അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 29 ആണ്.

Follow us on

Related News