പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഈ വർഷത്തെ 10,12 ക്ലാസുകൾ പൂർത്തിയായി: കൈറ്റ്-വിക്ടേഴ്സില്‍ 9വരെ ക്ലാസുകള്‍ മാർച്ച് 22ന് അവസാനിക്കും

Mar 14, 2022 at 3:18 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ 10, 12 ക്ലാസുകളുടെ റിവിഷന്‍, തത്സമയ സംശയനിവാരണം ഉള്‍പ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നു മുതല്‍ 9വരെയുള്ള ക്ലാസുകള്‍ക്ക് മാർച്ച് 23 മുതല്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ മാര്‍ച്ച് 22 നുമുമ്പ് സംപ്രേഷണം അവസാനിപ്പിക്കും. പ്ലസ് വണ്ണിന് ഇനി മാർച്ച് 23 മുതല്‍ മാത്രമേ കൈറ്റ് വിക്ടേഴ്സില്‍ ക്ലാസുകള്‍ ഉണ്ടാകൂ. പുതിയ സമയ ക്രമത്തിലും കൈറ്റ്-വിക്ടേഴ്സില്‍ ആദ്യ സംപ്രേഷണവും കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം പുനഃസംപ്രേഷണവും ആയിരിക്കും.
എട്ടാംക്ലാസിന് ഇനിമുതല്‍ രാവിലെ 7.30 മുതല്‍ നാലു ക്ലാസുകളും (പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചക്ക് 2 മണിക്ക്) ഒമ്പതാം ക്ലാസിന് രാവിലെ 9.30 മുതല്‍ രണ്ട്ക്ലാസുകളും (പുനഃസംപ്രേഷണം ഉച്ചക്ക് 1ന്) ആയിരിക്കും. ഏഴാംക്ലാസിന് രാവിലെ 10.30 മുതലും (പുനഃസംപ്രേഷണം വൈകുന്നേരം  4ന്) അഞ്ചിന് 11.30 മുതലും (പുനഃസംപ്രേഷണംവൈകുന്നേരം 5ന്)  ക്ലാസുകള്‍  സംപ്രേഷണം ചെയ്യും. ആറാം ക്ലാസുകള്‍ നേരത്തെ പൂർണമായിരുന്നു.  ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകള്‍ക്ക് യഥാക്രമം 4.30, 3.30, 2.00, 12.30 സമയങ്ങളിലാണ് ക്ലാസുകള്‍. രണ്ടാം ക്ലാസിന് രണ്ടും മറ്റു ക്ലാസുകള്‍ക്ക് മൂന്നും ക്ലാസുകള്‍ ദിവസേന സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ (ഒന്ന് മുതല്‍ നാല് വരെ) യഥാക്രമം 11.30, 10.30, 9.00, 7.30 എന്നീ സമയങ്ങളിലാണ്.
ഈ അധ്യയനവര്‍ഷത്തെ മുഴുവന്‍ ക്ലാസുകളും ഈയാഴ്ച തന്നെ ഫസ്റ്റ്ബെല്‍ പോർട്ടലിലും (firstbell.kite.kerala.gov.in) ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. ബുധന്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം 6 മണിക്ക് ലിറ്റില്‍കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് സഹായിക്കുന്ന ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

\"\"

Follow us on

Related News