JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ച വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, ജൂനിയർ ഇൻസ്‌ട്രക്ടർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ജൂനിയർ ലാബ് അസിസ്റ്റന്റ്, ടെക്നീഷ്യൻ ഗ്രേഡ് 2, ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് തുടങ്ങി 44 തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 30.
തസ്തിക, ഒഴിവുകൾ, യോഗ്യത, ശമ്പളം, പ്രായപരിധി എന്നിവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും അപേക്ഷിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് ആയ https://keralapsc.gov.in സന്ദർശിക്കുക.