പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

ഒഡെപെക് മുഖേന നഴ്സുമാർ ബെൽജിയത്തിലേക്ക്: പരിശീലനം പൂർണം

Mar 12, 2022 at 8:25 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ 22 നഴ്‌സുമാർ ബെൽജിയത്തിലേക്ക് പോകാനൊരുങ്ങുന്നു. വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

\"\"

നിരവധി ട്രൈനിംഗ് പ്രോഗ്രാമുകളാണ് ഒഡെപെക് ഉദ്യോഗാർഥികൾക്കായി നടത്തി വരുന്നത്. കഴിഞ്ഞ നാൽപ്പതിലതികം വർഷങ്ങളായി വിശ്വസ്തവും സുതാര്യവുമായ പ്രവർത്തനങ്ങളാണ് ഒഡെപെക് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിഷ്‌ക്കർഷിക്കുന്ന സർവീസ് ചാർജ്ജ് മാത്രമാണ് ഇവരിൽ നിന്നും ഈടാക്കിയിട്ടുള്ളത്. അറോറ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത 22 നഴ്‌സുമാർക്കും ആറ് മാസ്‌ക്കാലയളവിൽ ബയോ ബബിൾ മാതൃകയിൽ ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പഠന സൗകര്യം ഒരുക്കിയിരുന്നു. കേരളത്തിന്റെ പേര് ഉയർത്തിക്കാണിക്കുവാനും തൊഴിൽ മേഖലകളിൽ ഉന്നത നിലവാരം കൈവരിക്കുവാനും ഇവർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഒഡെപെക് ചെയർമാൻ കെ. പി അനിൽകുമാർ അദ്ധ്യക്ഷ വഹിച്ചു. വനിതാ വികസന കോർപ്പറേഷൻ എം.ഡി ബിന്ദു വി.സി, ലൂർദ് ഇൻസ്റ്റിറ്റിയൂഷൻ സി.ഇ.ഒ ആൻഡ് ഡയറക്ടർ ഫാദർ ഷൈജു അഗസ്റ്റിൻ തോപ്പിൻ എന്നിവർ ആശംസകൾ അറിയിച്ചു. ഒഡെപെക് എം.ഡി അനൂപ് സ്വാഗതവും അറോറ പ്രോഗ്രാം കോഡിനേറ്റർ പിങ്കി കൃതജ്ഞതയും പറഞ്ഞു.

Follow us on

Related News