editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാളത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽബിരുദ പ്രവേശനം, വിവിധ പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്: അപേക്ഷ നവംബർ 15വരെകാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എജ്യുക്കേഷൻ: ബിരുദ, ബിരുദാനന്തര ബിരുദ അപേക്ഷപരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾതാത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: നാളെ വൈകിട്ടുവരെ പരാതികൾ അറിയിക്കാംഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’: പഠനം സുഗമമാക്കാൻ പുതിയ സംവിധാനംഒരേസമയം ഇരട്ട ബിരുദപഠനം: ഈവർഷം മുതൽ ആരംഭിക്കാൻ യുജിസി നിർദേശം

ഗണിതപാര്‍ക്കുകള്‍ സ്കൂളുകളുടെ പ്രധാന ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

Published on : March 11 - 2022 | 4:43 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഗണിതപഠനം ജനകീയ വത്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാര്‍ക്കുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാര്‍ക്ക് 2022’പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം നേമം ഗവ: യു.പി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യ ഗണിതപാർക്കാണ് നേമം ഗവ: യു.പി. സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാറിന്‍റെ നൂറ് ദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാര്‍ക്ക് ആശയം നടപ്പിലാക്കുന്നത്.

ഗണിത പാര്‍ക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതല്‍ 30 വരെ സെന്‍റ് സ്ഥലത്താണ് ഗണിത നിര്‍മിതികളാല്‍ തയാറാക്കുന്ന പാര്‍ക്ക് നിര്‍മ്മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തില്‍ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നുപോയി ഗണിതത്തിന്‍റേതായ കണ്ടെത്തലുകൾ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാര്‍ക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. നേമം യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗണിത പാര്‍ക്കിന്‍റെ ഭാഗമായുള്ള ഗണിത കളികളും മന്ത്രി വീക്ഷിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ വിരസമല്ലാതെ ഗണിതാശയങ്ങള്‍ സ്വായക്തമാക്കുവാന്‍ കുട്ടികള്‍ പ്രാപ്തരാകുന്ന നവീന പദ്ധതി സമഗ്ര ശിക്ഷാ കേരളമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ വിശദീകരിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്കൂളില്‍ നിര്‍മ്മിക്കുന്ന ഒന്നേകാല്‍ കോടി രൂപയുടെ ബഹുനില മന്ദിരത്തിന്‍റെ നിര്‍മാണ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. കോവളം എം.എല്‍.എ. അഡ്വ. എം. വിന്‍സന്‍റ് അധ്യക്ഷനായി. പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ രൂപരേഖ ഐ.ബി. സതീഷ് എം.എല്‍.എയ്ക്ക് നല്‍കി മന്ത്രി പ്രകാശനം നിര്‍വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ. എസ്. മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പി.ടി.എ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സന്നിഹിതരായി.

0 Comments

Related News