JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ ഇന്നു (മാർച്ച് 10) മുതൽ ആരംഭിച്ചു. ഇന്നുമുതൽ 15വരെ പരീക്ഷ നടക്കും. സ്കൂളുകളിൽ പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാക്കും. കൂടുതൽ വിദ്യാർത്ഥികൾ ഉള്ള വിദ്യാലയങ്ങളിൽ പരീക്ഷ പൂർത്തിയാക്കാൻ സമയം നീട്ടാം.
ഇത്തരം സ്കൂളുകൾക്ക് മാർച്ച് 22 മുതൽ 24 വരെയുള്ള ദിവസങ്ങൾ കൂടി ഐടി പരീക്ഷയ്ക്കായി ഉപയോഗിക്കാമെന്നും നിർദേശമുണ്ട്. മാർച്ച് 15മുതൽ 21വരെ മറ്റു വിഷയങ്ങളിലെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ നടക്കും.