JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ലഖ്‌നൗ: സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്-എ) തസ്തികയിലേക്കുള്ള 100 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 24. ഒബ്ജെക്റ്റീവ് ഡിസ്ക്രിപ്റ്റീവ് മാതൃകകളിലുള്ള ഓൺലൈൻ പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 16 നാണ് ഓൺലൈൻ പരീക്ഷ.
ഒഴിവുകൾ: ജനറൽ- 43, ഇ. ഡബ്ലിയു.എസ്- 10, ഒ.ബി.സി – 24, എസ്.സി- 16, എസ്.ടി- 7 എന്നിങ്ങനെയാണ് ഒഴിവുകൾ. ഭിന്നശേഷിക്കാരുടെ ഒഴിവുകൾ: എച്ച്.ഐ- 1, ഒ.സി- 1, വി.ഐ- 2, എം. ഡി/ഐ.ഡി- 1.
യോഗ്യത: നിയമ ബിരുദം/എൻജിനീയറിങ് ബിരുദം (സിവിൽ, മെക്കാനിക്ക്, ഇലക്ട്രിക്കൽ വിഭാഗക്കാർക്ക് മുൻഗണന). അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (കോമേഴ്‌സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങൾക്ക് മുൻഗണന). അല്ലെങ്കിൽ സി.എ, സി.എസ്, സി.ഡബ്ലിയു.എ, സി.എഫ്.എ. അല്ലെങ്കിൽ പി.എച്ച്.ഡി യോഗ്യത 60 ശതമാനം മാർക്കോടെ നേടിയവരായിരിക്കണം (സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും).
പ്രായപരിധി: 21 മുതൽ 28 വയസ്സ് വരെ (2022 മാർച്ച് നാലിന്). സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: ഇന്റിമേഷൻ ചാർജ് ഉൾപ്പെടെ 1100 രൂപ. എസ്. സി/എസ്. ടി ക്ക് ഇന്റിമേഷൻ ചാർജ് ആയ 175 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://sidbi.in.