പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഡിസ്ട്രിക്ട് എൻജിനീയർ ഒഴിവ്

Mar 8, 2022 at 11:26 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഇടുക്കി, മലപ്പുറം ജില്ലാ മിഷനുകളിൽ ഡിസ്ട്രിക്റ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനീയർ തസ്തികയിലുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേഷിക്കാം. ഓരോ ഒഴിവ് വീതമാണുള്ളത്. കരാർ വ്യവസ്ഥയിലാണ്‌ നിയമനം.

പ്രതിമാസ ഓണറേറിയം- 44,020 രൂപ.

\"\"

യോഗ്യത: അഗ്രികൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദം. ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നിവയുള്ളവരെയും പരിഗണിക്കും.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ മാർച്ച് 22ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ \’മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ് ബിൽഡിംഗ്, മൂന്നാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ-695033\’ എന്ന വിലാസത്തിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്: https://nregs.kerala.gov.in.

ഫോൺ: 0471- 2313385, 0471-2314385

Follow us on

Related News