പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഒഴിവ്: അന്യത്രസേവന വ്യവസ്ഥയിൽ നിയമനം

Mar 8, 2022 at 9:46 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ തസ്തികയിലും, പാലക്കാട് ജില്ലയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലും, ആലപ്പുഴയിൽ ക്ലർക്ക് തസ്തികയിലും ആണ് ഒഴിവ്. അന്യത്ര സേവന വ്യവസ്ഥയിലാണ് നിയമനം.

\"\"

അപേക്ഷകർക്ക് വേണ്ട യോഗ്യത:

ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ: വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ: 43,400- 91,200.

ക്ലർക്ക്: ഇതര സർക്കാർ സ്ഥാപനങ്ങളിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ: 26,500- 60,700.

ഓഫീസ് അറ്റൻഡന്റ്: ഇതര സർക്കാർ സ്ഥാപനങ്ങളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.ശമ്പള സ്‌കെയിൽ: 23,000- 50,200.

അപേക്ഷിക്കേണ്ട വിധം: മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-2 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ മാർച്ച് 20നു മുമ്പ് \’ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി. നമ്പർ 28/ 2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35\’ എന്ന വിലാസത്തിൽ എത്തിക്കണം.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 0471-2464240.

Follow us on

Related News