JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ തസ്തികയുടെ 31.05.2021 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. വകുപ്പിലെ ഔദ്യോഗിക വെബ്‌സൈറ്റായ https://ahdkerala.gov.in ലാണ് പ്രസിദ്ധീകരിച്ചത്. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.