പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ സംസ്ഥാന സർക്കാർ നിർദേശങ്ങൾ പാലിക്കണം : മുന്നറിയിപ്പുമായി മന്ത്രി വി.ശിവൻകുട്ടി

Mar 7, 2022 at 8:49 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എൻഒസിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്.

\"\"

കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണം. ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഖമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സിബിഎസ് ഇ – ഐസിഎസ് ഇ സ്കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

\"\"

Follow us on

Related News