JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ദുബായിയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യയനവർഷവും ഫീസ് വർദ്ധനവ് ഉണ്ടാകില്ല. കഴിഞ്ഞ 2 വർഷങ്ങളിലേതിനു സമാനമായി ഫീസ് നിരക്ക് മാറ്റമില്ലാതെ തുടരും. നോളജ്ജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ദുബായിയിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഫീസ് നിരക്കിൽ മാറ്റം വരുത്താതെ സ്വകാര്യ സ്കൂളുകൾ അധ്യയനം നടത്തുന്നത്. ദുബായിയിൽ ആകെ 215 സ്വകാര്യ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഫീസ് വർധിപ്പിക്കാത്തത് മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസമായിട്ടുണ്ട്.
