JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കൊല്ലം: കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധമാകും പരീക്ഷ ക്രമീകരിക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി. വാർഷിക പറ്റീക്ഷകൾക്ക് ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ചപോലെ നടക്കും.
ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. വാർഷിക പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നത് മറ്റു മത്സര പരീക്ഷകൾക്ക് കൂടി അവരെ സജ്ജരാക്കുന്ന വിധത്തിലാണ്. ലളിതമായ ചോദ്യങ്ങളാണ് നിലവിലെ പ്രത്യേക സാഹചര്യത്തിൽ തയ്യാറാക്കുന്നത്. കുട്ടികളിൽ നിന്ന് പരീക്ഷാ പേടി മറ്റും. വിദ്യാകിരണം പദ്ധതി മുഖേന സ്കൂളുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.