പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൻഎംഡിസി ലിമിറ്റഡിൽ അപ്രന്റിസ് ഒഴിവ്: ഇന്റർവ്യൂ മാർച്ച്‌ 10 മുതൽ 25 വരെ

Mar 5, 2022 at 6:36 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ഛത്തീസ്ഗഡ്: നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായുള്ള അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ട്രേഡ്, ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ (ഡിപ്ലോമ) എന്നീ തസ്തികകളിലായി 168 ഒഴിവുകളാണുള്ളത്. ഇന്റർവ്യൂ മാർച്ച്‌ 10 മുതൽ 25 വരെ. പ്രായപരിധി 18 മുതൽ 30 വരെ.

\"\"

അപേക്ഷകർക്കു വേണ്ട യോഗ്യത:
ട്രേഡ് അപ്രന്റിസ്: സിഒപിഎ, മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ എന്നീ വിഭാഗങ്ങളിൽ ആണ് ട്രേഡ് അപ്രന്റിസ് ഒഴിവ്. യോഗ്യത ഐ.ടി.ഐ വിജയം.
ഗ്രാജുവേറ്റ് അപ്രന്റിസ്: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാനിക്കൽ, മൈനിങ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്. യോഗ്യത അതാത് വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.
ടെക്നിഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്: സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മൈനിങ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ടെക്‌നീഷ്യൻ അപ്രന്റിസ് ഒഴിവ്. അതാത് വിഭാഗത്തിൽ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ അഭികാമ്യം.
അപേക്ഷിക്കേണ്ട വിധം: ട്രേഡ് അപ്രന്റിസുകാർ https://apprenticeshipindia.org എന്ന പോർട്ടലിലും ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റിസുകാർ https://mhrdnats.gov.in ലും രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: https://nmdc.co.in

Follow us on

Related News