പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ അവസരം: 10 ഒഴിവുകൾ

Mar 5, 2022 at 6:27 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ബംഗളൂരു: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ബംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലുള്ള 10 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാക്-ഇൻ-ഇന്റർവ്യൂ മുഖേനയാണ് നിയമനം. റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോഷിപ് എന്നീ പോസ്റ്റുകളിലാണ് ഒഴിവുകൾ.

\"\"

റിസർച്ച് അസോസിയേറ്റ്: പി.എച്ച്.ഡി അല്ലെങ്കിൽ എം.ഇ/എം.ടെക് (എയ്റോനോട്ടിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്) എന്നിവയിലേതെങ്കിലും ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി-35 വയസ്സ്. ശമ്പളം- 54,000 രൂപ. ഇന്റർവ്യൂ മാർച്ച്‌ 16ന്.

ജെ.ആർ.എഫ്: ഗേറ്റ് സ്കോർ സഹിതം ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.ഇ/എം.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്) അഭികാമ്യം. പ്രായപരിധി- 28 വയസ്സ്. ശമ്പളം- 31,000 രൂപ. ഇന്റർവ്യൂ മാർച്ച് 15,16.

ഇന്റർവ്യൂ സെന്റർ: എ.ഡി.ഇ, ഡി.ആർ.ഡി.ഒ, രാമൻ ഗേറ്റ്, സുരഞ്ജൻദാസ് റോഡ്, ന്യൂ തിപ്പസാന്ദ്ര പോസ്റ്റ്‌, ബംഗളൂരു-560075കൂടുതൽ വിവരങ്ങൾക്ക്: https://drdo.gov.in

Follow us on

Related News