പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

എസ്എസ്എൽസി ഐടി മോഡൽ പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങൾ

Mar 4, 2022 at 11:18 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: സംയോജിത വിദ്യാഭ്യാസ പദ്ധതി(IED Scheme)പ്രകാരം സാധാരണസ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, കേരള കലാമണ്ഡലം ആർട്ട് ജി.എച്ച്.എസ് ലെ വിദ്യാർത്ഥികൾ എന്നിവർക്കും മോഡൽ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നടത്തേണ്ടത്. സ്പെഷ്യൽ സ്കൂളുകളിലെ
(Schools for Hearing Impaired) വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിന്
പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതാണ്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കണം ഐ.ടി പരീക്ഷ നടത്തണ്ടത്.

\"\"

സംസ്ഥാന തലത്തിൽ കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ

പരീക്ഷാ സോഫ്റ്റ്‌വെയർ,പാസ് വേഡ് എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനുള്ള
ലിങ്ക് 2022 മാർച്ച് 8-ന് മുമ്പായി സ്കൂളുകൾക്ക് ലഭ്യമാക്കേണ്ടതാണ്.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാങ്കേതിക പ്രശ്നപരിഹാരങ്ങൾക്കും സംശയ നിവാരണത്തിനുമായി ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരുടെ സജ്ജമാക്കേണ്ടതും ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയാത്ത
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് കൈറ്റിന്റെ സംസ്ഥാന
ഓഫീസിൽ സൗകര്യം ഒരുക്കേണ്ടതുമാണ്.

ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവാദിത്തത്തിൽ നടത്തണ്ട പ്രവർത്തനങ്ങൾ

1 കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐടി പരീക്ഷ നടത്തുന്ന
തിനാവശ്യമായ പരീക്ഷാ സാമഗ്രികൾ ഓൺലൈൻ സംവിധാനത്തിലൂടെ
ലഭ്യമാക്കുന്നതാണ്. പരീക്ഷാ സോഫ്റ്റ്വെയർ, പാസ്വേഡ്, പരീക്ഷാ സർക്കുലർ
തുടങ്ങിയവ യഥാസമയം ജില്ലയിലുള്ള എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഡൗൺ
ലോഡ് ചെയ്തു എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്.
2 പരീക്ഷ അവസരത്തിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവപരിഹരിക്കുകയും ആവശ്യമായ സാങ്കേതിക സഹായം
എത്തിക്കുകയും ചെയ്യുന്നതിന് വിദ്യാഭ്യാസ ജില്ലയിൽ സൗകര്യപ്രദമായ
സ്ഥലത്ത് ഒരു ഹെൽപ്പ് ഡസ്ക് സജ്ജീകരിക്കേണ്ടതാണ്. (അതിലേക്ക്
SITC/സാങ്കേതിക പരിജ്ഞാനമുള്ള അധ്യാപകരുടെ സേവനം പ്രയോജന പ്പെടുത്താവുന്നതാണ്)
3 വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന
എല്ലാ സ്കൂളുകളിലും സമയബന്ധിതമായി ഐടി പരീക്ഷ പൂർത്തിയാക്കി ഉറപ്പു വരുത്തേണ്ടതാണ്.
4 പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കൊണ്ടുവരുന്ന സ്കോർഷീറ്റിന്റെ പ്രിന്റ് ഔട്ട്, റിസൾട്ട് സിഡി എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സ്വീകരിച്ച് രസീത് നൽകേണ്ടതാണ്.
5ഐടി പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
പരീക്ഷാകേന്ദ്രങ്ങൾ സന്ദർശിച്ച് ആവശ്യമായ മേൽനോട്ടം നടത്തേണ്ടതും
ആയതിന്റെ സന്ദർശന റിപ്പോർട്ട് തയ്യാറാക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടർക്ക് സമർപ്പിക്കേണ്ടതുമാണ്. സന്ദർശന റിപ്പോർട്ടിന്റെ പകർപ്പ് കൈറ്റ്
ജില്ലാ കോ-ഓർഡിനേറ്റർ മുഖാന്തിരം കൈറ്റ് സ്റ്റേറ്റ് ഓഫീസിൽ ലഭ്യമാക്കേണ്ടതുമാണ്.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ശേഖരിച്ച സ്കോർഷീറ്റിന്റെ പ്രിന്റൗട്ട്
അടങ്ങിയ മുദ്രവച്ച കവറും റിസൾട്ട് സിഡിയും പരിശോധന നടത്തുന്നതിനായി
കൈറ്റിന്റെ ജില്ലാ ഓഫീസിൽ 2022 മാർച്ച് 30-നു മുമ്പ് ലഭ്യമാക്കേണ്ടതാണ്

Follow us on

Related News