പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിൽ നാളെമുതൽ സമയമാറ്റം: ആറാംക്ലാസ് സംപ്രേഷണം പൂര്‍ത്തിയായി

Mar 2, 2022 at 12:33 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണ
ത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ നാളെ മുതൽ ആരംഭിക്കുന്നതോടൊപ്പം മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം. പത്താംക്ലാസുകാര്‍ക്ക് വൈകുന്നേരം 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കൈറ്റ്-വിക്ടേഴ്സില്‍ സംശയനിവാരണം നടത്താം.

\"\"

മറ്റു ക്ലാസുകള്‍

ഇന്ന് (മാര്‍ച്ച് 3, വ്യാഴം) മുതല്‍ പ്ളസ് വണ്‍ ക്ലാസുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെ (ദിവസവും ആറു ക്ലാസുകള്‍) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ ആയിരിക്കും.
പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00നും 12.30നും ആയിരിക്കും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും ആയിരിക്കും.
മൂന്ന്, നാല് ക്ലാസുകള്‍ക്ക് ഇനിമുതല്‍ ദിവസവും രണ്ടുക്ലാസുകള്‍ (ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും, 2മുതല്‍ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകള്‍ ഉച്ചയ്ക്ക് 3 നും 3.30 നും (പുനഃസംപ്രേഷണം 10.30നും 11 നും). ആറാംക്ലാസിന്റെ സംപ്രേഷണം പൂര്‍ത്തിയായി. എട്ടിന് മൂന്നു ക്ലാസുകളും (വൈകുന്നേരം 4 മുതല്‍ 5.30 വരെയും) പുനഃസംപ്രേഷണം അടുത്തദിവസം 11 മുതല്‍ കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍) ഒന്‍പതിന് രാവിലെ 11 മുതല്‍ 12 വരെ രണ്ടുക്ലാസുകളും (പുനഃസംപ്രേഷണം വൈകുന്നേരം 4 മുതല്‍, കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടായിരിക്കും).
പൊതുപരീക്ഷയുള്ള കുട്ടികള്‍ക്ക് സാധാരണ ക്ലാസുകള്‍ക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. മുഴുവന്‍ ക്ലാസുകളും സമയക്രമവും http://firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകും.

Follow us on

Related News