പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സി.ഐ.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) നിയമനം: 249 ഒഴിവുകൾ

Mar 2, 2022 at 9:10 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: സി.ഐ.എസ്.എഫിൽ (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) സ്പോർട്സ് ക്വാട്ടയിലുള്ള 249 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പോസ്റ്റിലാണ് ഒഴിവുള്ളത്. മാർച്ച്‌ 31 വരെ അപേക്ഷ സമർപ്പിക്കാം. ദേശീയ, സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങൾക്കാണ് അവസരം. ശമ്പളം 25500 – 81100

യോഗ്യത: വ്യക്തിഗത, ടീം ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീനിയർ,ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം. അല്ലെങ്കിൽ സീനിയർ/ജൂനിയർ നാഷണൽ ഗെയിംസ്, ചാമ്പ്യൻഷിപ്പിൽ മെഡലോ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരോ ആകണം. അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മെഡലോ ദേശീയ സ്കൂൾ ഗെയിംസ്/ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലോ നേടിയവരാകണം.(2019 ജനുവരി 1- 2022 മാർച്ച്‌ 31 കാലയളവിൽ നടന്ന മത്സരങ്ങളായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ശാരീരിക യോഗ്യത: ഉയരം: പുരുഷൻ-167 സെ.മീ, സ്ത്രീ-153 സെ.മീ
നെഞ്ചളവ്: പുരുഷൻ- 81-86 സെ.മീ, സ്ത്രീ- ബാധകമല്ല

പ്രായപരിധി: 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി 18 മുതൽ 21 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് നൽകും.

അപേക്ഷാ ഫീസ്: 100 രൂപ ഓർഡർ/ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അടയ്ക്കണം. എസ്.സി, എസ്.ടി, വനിതകൾ എന്നിവർക്ക് ഫീസടയ്‌ക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട രീതി: നിർദിഷ്ടമാതൃകയിലെ അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 2 പാസ്പോർട് സൈസ് ഫോട്ടോ, പോസ്‌റ്റൽ ഓർഡർ/ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം വെബ്സൈറ്റിൽ നൽകിയ വിലാസത്തിൽ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക്: https://cisfrectt.in 

Follow us on

Related News