JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിവിധ വിഭാഗങ്ങളിലായുള്ള 15 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കരാർ വ്യവസ്ഥയിലാണ് നിയമനം.പ്രോജെക്ട് സ്റ്റാഫ് (സെന്റർ ഫോർ ക്യാമ്പസ് മാനേജ്മെന്റ് ഡെവലപ്പ്മെന്റ്) സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഇൻസ്ട്രക്ഷൻ ഡിസൈനർ എന്നീ പോസ്റ്റുകളിലായാണ് ഒഴിവുകൾ.
പ്രിൻസിപ്പൽ പ്രോജെക്ട് അസോസിയേറ്റ് (സിവിൽ)-1, പ്രിൻസിപ്പൽ പ്രോജെക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ )-1, സീനിയർ പ്രോജെക്ട് അസോസിയേറ്റ് (സിവിൽ)-2, സീനിയർ പ്രോജെക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-2, പ്രോജെക്ട് അസോസിയേറ്റ് (സിവിൽ)-4, പ്രോജെക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-2, പ്രോഗ്രാം അസിസ്റ്റന്റ് -1 എന്നിങ്ങനെ 13 ഒഴിവുകളും പ്രോജെക്ട് സ്റ്റാഫിന്റേതാണ്.ബി.ഇ, ബി.ടെക്,എം.ഇ,എം.ടെക്,എം.ബി.എ ഇവയിലേതെങ്കിലും ആണ് അപേക്ഷിക്കേണ്ടത്.
സോഫ്റ്റ്‌വെയർ എഞ്ചിനീയർ -1 (ജനറൽ), ഇൻസ്ട്രക്ഷൻ ഡിസൈനർ -1 (ജനറൽ) എന്നിവയാണ് മറ്റ് ഒഴിവുകൾ.
അപേക്ഷകർക്കു വേണ്ട യോഗ്യത : ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സയൻസ്, ഡേറ്റാ സയൻസ് എന്നിവയിലേതെങ്കിലും ഒന്നിൽ ബി.ഇ,ബി.ടെക്, എം.ഇ, എം.ടെക് എന്നീ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. 35 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം.
മാർച്ച് 11 വരെ ഇ-മെയിൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മാർച്ച് 7 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് :
https://iisc.ac.in/