പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ മികച്ച പ്രകടനം: കൈറ്റ് ദേശീയപുരസ്ക്കാരം ഏറ്റുവാങ്ങി

Feb 25, 2022 at 7:19 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷൻ (കൈറ്റ്) \’ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2022\’ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച \’ക്ലൗഡ്\’ സംവിധാനം വിഭാഗത്തിലാണ് കൈറ്റിന് പുരസ്കാരം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു.
കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് വഴിയുള്ള \’ഫസ്റ്റ്ബെല്‍\’ ഡിജിറ്റല്‍ ക്ലാസുകള്‍ നല്‍കിയതിന്റെ തുടര്‍ച്ചയായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോം kiteschool.in എന്ന പ്രത്യേക ഡൊമൈനില്‍ കൈറ്റ് സജ്ജമാക്കിയിരുന്നു. സുരക്ഷിതമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവസരം നല്‍കുന്നതോടൊപ്പം \’സമഗ്ര\’ വിഭവ പോര്‍ട്ടലും ഫസ്റ്റ്ബെല്‍ പോര്‍ട്ടലും സമന്വയിപ്പിച്ച് ഉപയോഗിക്കാന്‍ ഈ പ്ലാറ്റ്ഫോം അവസരമൊരുക്കിയിരുന്നു.

Follow us on

Related News