JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം : ഒന്നുമുതൽ 4വരെയുള്ള ക്ലാസുകളിൽ ഇത്തവണയും വാർഷിക പരീക്ഷകൾ ഒഴിവാക്കുമെന്ന് സൂചന.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ ആദ്യവാരം നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ എൽപി വിഭാഗം വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് ഒഴിവാക്കാനാണ് ആലോചന. കഴിഞ്ഞ വർഷത്തെപോല വർക്ക് ഷീറ്റ് നൽക മൂല്യനിർണയം നടത്തുന്ന രീതിയാണ് ആലോചിക്കുന്നത്. ഇതിനായി എസ്.സി.ഇ. ആർ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
5മുതൽ 9വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്താനാണ് തീരുമാനമെന്ന് അറിയുന്നു. ഈ ക്ലാസുകളിലെ പരീക്ഷ
മാർച്ച് അവസാനത്തോടെ നടത്താനാകും പദ്ധതി. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളുടെ അന്തിമ തീരുമാനം വിദ്യാഭ്യാസ വകുപ്പ് ഉടൻ പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.