DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
തിരുവനന്തപുരം: നീണ്ട 23മാസങ്ങൾക്ക് ശേഷം കേരളത്തിലെ സ്കൂൾ ക്ലാസ്മുറികൾ പൂർണ്ണതോതിൽ സജ്ജീവമായി. ഒന്നുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഇന്നുമുതൽ സ്കൂളിൽ എത്തിത്തുടങ്ങി. സംസ്ഥാനത്തെ 47ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും ഇന്ന് സ്കൂളിൽ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. വരുന്ന ഒരാഴ്ചകൊണ്ട് മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ പഴയതുപോലെ പ്രവർത്തനം ആരംഭിച്ചതിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2020 മാർച്ച് 19നാണ് കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ സ്കൂളുകൾ പൂർണ്ണമായി അടച്ചത്. നീണ്ട ഇടവേളക്ക് ശേഷം ഇന്നുമുതൽ സ്കൂളുകളിൽ മുഴുവൻ വിദ്യാർത്ഥികളുമായി പഠനം പുനരാരംഭിച്ചിരിക്കുകയാണ്. ഇന്നുമുതൽ പുതിയ ടൈം ടേബിൾ പ്രകാരമാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ ക്ലാസുകൾ നടക്കും മാർച്ച് 31വരെ സ്കൂളുകൾ പ്രവർത്തിക്കും. മാർച്ച് 16മുതലാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷയും നടത്താനാണ് തീരുമാനം. പരീക്ഷയ്ക്ക് മുൻപായി പാഠഭാഗങ്ങൾ പൂർത്തീകരിക്കാനാണ് അധ്യാപകരുടെ ശ്രമം. വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ സമയക്രമത്തിലും ഇന്നുമുതൽ മാറ്റം വരുത്തിയിട്ടുണ്ട്.
\’തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!!വാർത്തകൾ സ്വസ്ഥമായി കേട്ട് അറിയാം!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha