DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും സർക്കാർ, എം.പി, എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കി. ഐടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷൻ, വില്പനാനന്തര സേവനവ്യവസ്ഥകൾ എന്നിവ നിഷ്‌കർഷിക്കുന്നതാണ് ഉത്തരവ്.
ചൂടേറിയ വാർത്തകൾ ചുരുക്കത്തിൽ.. ഇനി വിരൽത്തുമ്പിൽ..!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
ലാപ്ടോപ്പ്, മൾട്ടിമീഡിയ പ്രൊജക്ടർ, സ്‌ക്രീൻ, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിംഗ് കിറ്റ് എന്നീ ഇനങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 2019 സെപ്റ്റംബർ27ലെ മാർഗനിർദേശങ്ങൾ അടങ്ങിയ ഉത്തരവിൽ നിഷ്‌കർഷിച്ച 15 വ്യവസ്ഥകളും അതേപോലെ നിലനിർത്തിയും അനുബന്ധം മാത്രം ഭേദഗതി ചെയ്തുമാണ് പുതിയ ഉത്തരവ്. ഉത്തരവ് പ്രകാരം എല്ലാ ഐടി ഉപകരണങ്ങൾക്കും അഞ്ചു വർഷ വാറണ്ടി ഉറപ്പാക്കണം. വിതരണക്കാർ പ്രഥമാധ്യാപകനും ഐടി കോർഡിനേറ്റർക്കും ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു കാണിക്കേണ്ടതാണ്. വിതരണം ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ഇൻസ്റ്റലേഷൻ തീയതി, വാറണ്ടി പീരിയഡ്, സർവ്വീസ് നടത്തേണ്ട സ്ഥാപനം/വ്യക്തിയുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തേണ്ടതാണ്.
ഇതോടൊപ്പം ഉപകരണങ്ങൾ ലഭ്യമാക്കിയ പദ്ധതി, വർഷം, ധനസ്രോതസ് എന്നീ വിവരങ്ങളും സ്‌കൂളുകളിൽ ഉണ്ടായിരിക്കേണ്ടതാണ്. ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാൾ സെന്റർ നമ്പർ, വെബ് പോർട്ടൽ അഡ്രസ് എന്നിവ സ്‌കൂളുകൾക്ക് ലഭ്യമാക്കണം. പരാതികൾ വിതരണക്കാർ രണ്ടു ദിവസത്തിനകം അറ്റൻഡു ചെയ്യേണ്ടതും, പരമാവധി അഞ്ചു പ്രവർത്തി ദിവസങ്ങൾക്കകം പരിഹരിക്കേണ്ടതുമാണ്. അല്ലെങ്കിൽ പ്രതിദിനം 100/ രൂപ നിരക്കിൽ പിഴ ഈടാക്കും. ഡിജിറ്റൽ ഉള്ളടക്കം/ഡിജിറ്റൽ ലൈബ്രറി എന്നിവ സ്‌കൂളുകൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആർ.ടി.യുടെയും കൈറ്റിന്റെയും അംഗീകാരം ലഭിക്കണം. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമല്ലാത്ത പ്രൊപ്രൈറ്ററി ആയതും ലൈസൻസ് നിബന്ധനകൾ ഉള്ളതുമായ സോഫ്റ്റ്വെയറുകൾ യാതൊരു കാരണവശാലും സ്‌കൂളുകളിൽ വിന്യസിക്കാൻ പാടില്ല. ഈ സർക്കാർ ഉത്തരവനുസരിച്ചല്ലാത്ത പ്രൊപ്പോസലുകൾ ടി.എസ്.പി.കൾ ആയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ, വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളോ സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്കായി പരിഗണിക്കാൻ പാടില്ല. സർക്കാർ റേറ്റ് കോൺട്രാക്ട് ഏജൻസിയായി നിശ്ചയിച്ചിട്ടുള്ള കെൽട്രോൺ വഴിയും ഐടി വകുപ്പിന്റെ സി.പി.ആർ.സി.എസ് വഴിയും ഉപകരണങ്ങൾ വാങ്ങാവുന്നതാണ്.
സ്‌കൂളുകൾക്കായി പുറപ്പെടുവിച്ചിട്ടുള്ള സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ സ്‌കൂളുകൾ കൃത്യമായി പാലിക്കേണ്ടതാണ്. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്ന തരത്തിലും മറ്റും സ്വകാര്യ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ നടത്താൻ പാടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ലാത്ത ഇ-ഗവേർണൻസ് ആപ്ലിക്കേഷനുകൾ, സവിശേഷ ഐടി പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങേണ്ടതാണ് എന്നും മാർഗനിർദ്ദേശത്തിലുണ്ട്. മാർഗനിർദ്ദേശത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഓരോ വർഷവും പ്രത്യേക ഐടി ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ കൈറ്റിനെ ചുമതലപ്പെടുത്തിയതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഭേദഗതി ഉത്തരവ് http://kite.kerala.gov.in, http://education.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.