പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

കുട്ടികൾ കൂട്ടത്തോടെ വരുന്നു: ഇന്നുമുതൽ അധ്യാപകരും ജീവനക്കാരും നടപ്പാക്കേണ്ട ക്രമീകരണങ്ങൾ ഇങ്ങനെ

Feb 19, 2022 at 12:47 am

Follow us on

തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ സ്കൂളുകൾ മുഴുവൻ സമയം മുഴുവൻ വിദ്യാർത്ഥികളുമായി പ്രവർത്തനം പുന:രാരംഭിക്കുമ്പോൾ കർശനമായി നടപ്പാക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. അധ്യാപകരും ബന്ധപ്പെട്ട വിഭാഗങ്ങളും
താഴെ പറയുന്ന കാര്യങ്ങൾ
ഒരിക്കൽക്കൂടി ഉറപ്പുവരുത്തണ്ടതാണ്.

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഇന്നും നാളെയും സമ്പൂർണ്ണ ശുചീകരണം നടത്തേണ്ടതാണ്. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, ലൈബ്രറി, ലാബ്, സ്കൂൾ ബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ
ഇടങ്ങളും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം.

വാർത്തകൾ ചുരുക്കത്തിൽ കേട്ടറിയാം.. സമയം ലാഭിക്കാം..!!

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്.

നിലവിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കുട്ടികളും നിർമ്മാണ തൊഴിലാളികളും തമ്മിൽ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കണ്ടതാണ്.

കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തണ്ടതാണ്.

ഫെബ്രുവരി 21 മുതൽ പ്രവർത്തനക്ഷമമാകുന്ന രീതിയിൽ സ്കൂൾ ടൈംടേബിൾ രൂപീകരിക്കേണ്ടതും അധ്യാപകരുടെ ചുമതലാവിഭജനം പൂർത്തീകരിക്കേണ്ടതുമാണ്.

ഓരോ വിഷയത്തിലും കുട്ടികൾ ഇപ്പോൾ എത്തിനിൽക്കുന്ന അക്കാദമിക് നില
കണ്ടെത്തേണ്ടതും രേഖപ്പെടുത്തേണ്ടതുമാണ്.
ഓരോ ക്ലാസ് ടീച്ചറും അവരവരുടെ ക്ലാസിലെ കുട്ടികളുടെ പൂർണ്ണമായ വിവരങ്ങൾ
(വീട്ടിലെ സ്ഥിതി, ആരോഗ്യം, കോവിഡ് വിവരങ്ങൾ, കുട്ടികളുടെ യാത്ര) ശേഖരിക്കേ
ണ്ടതാണ്.

കുട്ടികൾ സ്കൂളിൽ പാലിക്കേണ്ട കോവിഡ് അനുബന്ധ പെരുമാറ്റ രീതികൾ രക്ഷിതാ
ക്കളെ അറിയിക്കേണ്ടതാണ്.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്\’, പോലീസ്, എക്സൈസ് എന്നീ വകുപ്പുകളുമായി
കൂടിച്ചേർന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ്.

പി.ടി.എ/എസ്.എം.സി ക്ലാസ് പി.റ്റി.എ എന്നിവയുടെ യോഗങ്ങൾ ചേരേണ്ടതാണ്
വിദ്യാഭ്യാസ ജില്ല/ഉപജില്ല പഞ്ചായത്ത് തലങ്ങളിലും ആവശ്യമായ യോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.

\"\"

തെർമൽ സ്കാനർ, മാസ്ക് ഉപയോഗം, സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പു
വരുത്തേണ്ടതും ആരോഗ്യ വകുപ്പിന്റെ കോവിഡ് മാർഗ്ഗ നിർദേശങ്ങൾ കർശനമായി
പാലിക്കേണ്ടതുമാണ്.

ക്ലാസ് റൂമുകൾ, ഹാളുകൾ എന്നിവ പൂർണ്ണമായി തുറന്നിടേണ്ടതും വായു സഞ്ചാരംഉറപ്പാക്കേണ്ടതുമാണ്.


എസ്.ആർ.ജി., വിഷയസമിതി എന്നിവയുടെ യോഗങ്ങളും അതിനനുസൃതമായ
പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യേണ്ടതാണ്.
.

Follow us on

Related News