JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ പഠന കാലയളവിൽ കലാപഠനം നിർബന്ധമാക്കാൻ പാർലമെന്ററികാര്യ സമിതിയുടെ ശുപാർശ. സ്കൂൾ പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ കാലയളവിൽ കലാപഠനത്തിന് പ്രാധാന്യം നൽകാൻ കേന്ദ്ര കലാപഠന സർവകലാശാല സ്ഥാപിക്കണമെന്നും ശുപാർശയുണ്ട്. വിദ്യാർത്ഥികളുടെ സർഗാത്മകവും മികവുറ്റതുമായ പഠനത്തിനു കരുത്തേകാൻ 10വരെയുള്ള സ്കൂളുകളിലെ കലാപഠനത്തിന് സാധിക്കുമെന്നാണു സമിതിയുടെ വിലയിരുത്തൽ. ചിത്രകല, നൃത്തകല, സംഗീതം, നാടകം എന്നിവ പാഠ്യവിഷയമാക്കണം. ഇന്ത്യയുടെ തനത് കലാരൂപങ്ങൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകിയാകും പഠനം. ഉന്നത കലാപഠനത്തിനായുള്ള ദേശീയ സർവകലാശാലയുടെ പ്രാദേശിക സെന്ററുകൾ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കണമെന്നും ശുപാർശയിൽ നിർദേശിക്കുന്നുണ്ട്. നിലവിൽ സി.ബി.എസ്.ഇ. ഒൻപത്, 10 ക്ലാസുകളിൽ നിർബന്ധിത കലാപഠനം നിർദേശിക്കുന്നുണ്ട്. കേരളസർക്കാർ 10 വരെ ക്ലാസുകളിൽ കലാ, കായിക പ്രവൃത്തിപരിചയമെന്ന പേരിൽ നിർബന്ധി ഒരു വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത, നാടൻ കലാരൂപങ്ങൾക്കും സ്കൂളുകൾ പ്രാധാന്യം നൽകണമെന്നും സമിതി നിർദേശിക്കുന്നുണ്ട്.