പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂളുകളിലെ കിച്ചൻ കം സ്റ്റോർ: 124.71 കോടിരൂപ ഈവർഷം വിനിയോഗിക്കാൻ അനുമതി

Feb 15, 2022 at 6:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: സംസ്ഥാനത്തെ 211 സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ \’കിച്ചൻ കം സ്റ്റോർ\’ യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി അലോട്ട് ചെയ്ത തുകയിൽ ഉപയോഗിക്കാൻ കഴിയാത്ത 124.71 കോടി ഇക്കൊല്ലം വിനിയോഗിക്കാൻ അനുമതി. കഴിഞ്ഞ വർഷം 211 സ്‌കൂളുകളിൽ (ഗവൺമെന്റ് & എയിഡഡ്) കിച്ചൻ കം സ്റ്റോർ യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി 137.66 കോടി രൂപ അലോട്ട് ചെയ്തിരുന്നു. 
ഈ തുക കഴിഞ്ഞവർഷം അവസാനം അലോട്ട് ചെയ്ത് വന്നതിനാൽ മിക്ക സ്‌കൂളുകൾക്കും മാറാൻ കഴിഞ്ഞിട്ടില്ല.  ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത 124.71 കോടി രൂപ ഇക്കൊല്ലം വിനിയോഗിക്കാൻ റീ അലോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി . ശിവൻകുട്ടി നിർദേശം നൽകി.
ഇതിന് പിന്നാലെ തുക മുൻകൂറായി മാറി റ്റി.എസ്.ബി. അക്കൗണ്ടിൽ താൽക്കാലികമായി നിക്ഷേപിച്ച് അതുപയോഗിച്ച് ഈ നിർമ്മാണ പ്രവർത്തനം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.ഈ മാർച്ച് 31നകം ഇക്കാര്യം പൂർത്തീകരിക്കണം. 
മുൻകൂറായി തുക മാറുന്നതിനാൽ ബില്ലുകൾ ട്രഷറിയിൽ നിന്ന് നിരസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

\"\"

Follow us on

Related News