JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: പ്രീ-പ്രൈമറി ക്ലാസുകൾ മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസുകളുമായി ഇന്നുമുതൽ സംസ്ഥാനത്ത് സ്കൂൾ പഠനം പുന:രാരംഭിച്ചു. ഫെബ്രുവരി 19 വരെ ഉച്ചവരെയാണ് ക്ലാസുകൾ നടക്കുക. 21 മുതൽ മുഴുവൻ സമയവും ക്ലാസുകൾ ഉണ്ടാകും. പരീക്ഷയ്ക്ക് മുൻപായി പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ശനിയാഴ്ചകളിലും സ്കൂൾ ക്ലാസുകൾ നടക്കും. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകൾ ഇന്നുമുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ തുടരും.
10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്. ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ നടക്കും.
ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 ന് അകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.