പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക വർഷം നീട്ടേണ്ട സാഹചര്യമില്ല: വി.ശിവൻകുട്ടി

Feb 11, 2022 at 1:06 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക് വർഷം നീട്ടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോൾ സിശ്ചയിച്ച തിയ്യതികളിൽ തന്നെ ക്ലാസുകളും പരീക്ഷകളും മുന്നോട്ട് പോകും. പരീക്ഷകൾക്ക് മുൻപായി പാഠഭാഗങ്ങൾ തീർക്കും. ഇതിനായി ഓരോ അധ്യാപകർക്കും പ്രത്യേകം ഉത്തരവാദിത്വം നൽകും. ഒന്നുമുതൽ 9വരെ ക്ലാസുകൾ 14ന് തന്നെ തുറക്കും. ഫെബ്രുവരി 28നുള്ളിൽ സ്കൂളിന്റെ മുഴുവൻ സമയ പ്രവർത്തനം സംബന്ധിച്ച ക്രമീകരണങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ മുഴുവൻ സമയവും മുഴുവൻ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുമ്പോൾ കൈക്കൊള്ളേണ്ട മാർഗനിർദേശങ്ങൾ നാളെ പുറത്തിറങ്ങും. പുതുക്കിയ മാർഗരേഖയാണ് 12ന് പ്രസിദ്ദീകരിക്കുക. വിദ്യാർഥികൾക്ക് പരമാവധി പഠനസമയം കണ്ടെത്തി പാഠഭാഗങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനായി എത്രസമയം അധികമായി പഠനം നടത്താൻ കഴിയുമോ എന്ന് പരിശോധിച്ച് നടപ്പാക്കും. ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ പഠനത്തെക്കുറിച്ചും ഈ ക്ലാസകുളിലെ പരീക്ഷകളെ സംബന്ധിച്ചുമുള്ള വിശദമായ മാർഗരേഖയാണ് പുറത്തിറക്കുക.

\"\"

Follow us on

Related News