പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കഴക്കൂട്ടം സൈനിക സ്കൂളിലെ പ്രതിസന്ധി പരിഹരിക്കും: മികച്ച സ്കൂളാക്കാൻ മാസ്റ്റർ പ്ലാൻ

Feb 11, 2022 at 12:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിന്റെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളിൽ സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത കഴക്കൂട്ടം സൈനിക സ്കൂൾ പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകണം എന്നാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹം. സ്കൂളിലെ പിടിഎ ഭാരവാഹികൾ ചില ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും നിലവിലെ പ്രധാന പ്രതിസന്ധി സ്കൂളിന് 6കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ പെൻഷനും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് അടക്കമുള്ളവ വിതരണം ചെയ്ത വകയിലാണിത്. നിലവിൽ 605 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് കേന്ദ്രസർക്കാർ വിഹിതം വളരെ കുറവാണ്. ഇത് വർധിപ്പിക്കണം. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫീസിൽ നിന്നാണ് സ്കൂൾ മുന്നോട്ട് പോകുന്നത്. സ്കൂളിന്റെ വികസനത്തിനായി വിപുലമായ മാസ്റ്റർ പ്ലാൻ മരാമത്ത് വകുപ്പ് തയ്യാറാക്കും. സ്കൂൾ ആരംഭിച്ച സമയത്തെ കെട്ടിടങ്ങളാണ് ഇപ്പോഴും ഉള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ വിപുലമായ യോഗം വിളിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും കഴക്കൂട്ടം സൈനിക സ്കൂളിനെ മികച്ച സ്കൂളാക്കി മാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News