JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
മുംബൈ: പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന്റെ സ്മരണയ്ക്കായി അവരുടെ പേരിൽ മുംബൈയിൽ അന്താരാഷ്ട്ര സംഗീത കോളേജ് സ്ഥാപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. \’ഭാരത് രത്ന ലതാ ദീനാനാഥ് മങ്കേഷ്കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ്\’ എന്നായിരിക്കും ഇതിന്റെ പേരെന്ന് മഹാരാഷ്ട്ര ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദയ് സാവന്ത് അറിയിച്ചു.
മുംബൈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന കലീനയിൽ ആണ് കോളേജ് യാഥാർഥ്യമാക്കുക. കോളേജിനോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും ഒരുക്കും.