JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: മാർച്ച് മാസത്തിൽ പി.എസ്.സി. നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റം. മാർച്ച് 2ന് നിശ്ചയിച്ച മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 3നുള്ള വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6ലേക്കും മാർച്ച് 4ന് നടക്കാനിരുന്ന ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാറ്റി. മാർച്ച് 8ന് നടത്താൻ നിശ്ചയിച്ചിരുന്ന അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6ലേക്കും മാറ്റി. മാർച്ച് 9ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23ലേക്കും മാറ്റി. മാർച്ച് 10ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്കും പുന:ക്രമീകരിച്ചു. മാർച്ച് 18ലെ ഫയർമാൻ ട്രെയിനി മുഖ്യപരീക്ഷ മാർച്ച് 13ലേക്കും മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റി.