JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം : ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ മുഴുവൻ സമയവും മുഴുവൻ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുമ്പോൾ കൈക്കൊള്ളേണ്ട മാർഗനിർദേശങ്ങൾ 12ന് പുറത്തിറങ്ങും.
പുതുക്കിയ മാർഗരേഖയാണ് 12ന് പ്രസിദ്ദീകരിക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥികൾക്ക് പരമാവധി പഠനസമയം കണ്ടെത്തി പാഠഭാഗങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനായി എത്രസമയം അധികമായി പഠനം നടത്താൻ കഴിയുമോ എന്ന് പരിശോധിച്ച് നടപ്പാക്കും. ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ പഠനത്തെക്കുറിച്ചും ഈ ക്ലാസകുളിലെ പരീക്ഷകളെ സംബന്ധിച്ചുമുള്ള വിശദമായ മാർഗരേഖയാണ് പുറത്തിറക്കുക. ഇതിനുപുറമെ 10,11,12 ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷയെ സംബന്ധിച്ച
നിർദേശങ്ങളും മാർഗരേഖയിൽ ഉണ്ടാകും. മാർഗരേഖയിൽ മുന്തിയ പരിഗണന നൽകുന്നത് പാഠഭാഗങ്ങൾ യഥാസമയം പഠിപ്പിച്ചുതീർക്കുന്നതിനായിരിക്കും. ഇതിനായി ബന്ധപ്പെട്ട അധ്യാപകരും ഉയർന്ന ഉദ്യോഗസ്ഥരും കൃത്യമായ പരിശോധനയും നടപടിയും കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.