JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം
വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന്റെ വിജ്ഞാപനം
പ്രസിദ്ധീകരിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷയ്ക്ക് 20 ദിവസം മുൻപായി പരീക്ഷാതീയതി പ്രഖ്യാപിക്കും.
കെ-ടെറ്റ് ഫെബ്രുവരി 2022ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ് പോർട്ടൽ വഴി ഫെബ്രുവരി 09 മുതൽ ഫെബ്രുവരി 16വരെ സമർപ്പിക്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ
കാറ്റഗറിക്കും 500/- രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250/- രൂപവീതവും അടയ്ക്കേതാണ്. ഓൺലൈൻ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.
കാറ്റഗറിയിലേയ്ക്കും
അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in,
https://pareekshabhavan.kerala.gov.in 9m9 mumjoomglaglo8 elejmoon.
അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച്
ഒരുപ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ
കഴിയുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ
തിരുത്തലുകളും അനുവദിക്കുന്നതല്ല. ആയതിനാൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ നൽകേണ്ടതാണ്. കൂടാതെ
നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ
പൂരിപ്പിക്കേതും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 07.09.2021 -ന് ശേഷം എടുത്ത ഫോട്ടോ തന്നെ അപ് ലോഡ് ചെയ്യണം. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി പിന്നീട് അറിയിക്കുന്നതാണ്.