JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തൃപ്പൂണിത്തുറ: ഗവ. ആയൂർവേദ കോളജിലെ ക്രിയാശാരീരം, ആർ ആൻഡ് ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കു കരാർ നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കാലാവധി ഒരു വർഷം. ക്രിയാശാരീരം – ഫെബ്രുവരി എട്ടിന് രാവിലെ 11 മണി, ആർ ആൻഡ് ബി – ഫെബ്രുവരി ഒമ്പതിന് രാവിലെ 11, ശല്യതന്ത്ര – ഫെബ്രുവരി 10ന് രാവിലെ 11 എന്നിങ്ങനെയാകും വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അതതു വിഷയങ്ങളുടെ ഇന്റർവ്യൂ നടക്കുന്ന സമയത്ത് കോളജ് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.