പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം: 25,000 രൂപവരെ സമ്മാനം

Feb 6, 2022 at 10:11 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലഹരി വർജന മിഷൻ \’വിമുക്തി\’ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം നിർമാണ മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിടുന്നു ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന നാലു മുതൽ എട്ടു മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമാകണം തയാറാക്കേണ്ടത്. മൂവി ക്യാമറയിലോ മൊബൈൽ ഫോണിലോ ചിത്രീകരിക്കുന്ന ഷോർട്ട് ഫിലിമുകൾ ഫെബ്രുവരി 15നകം vimukthiexcise@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. പൂർണമായ മേൽവിലാസം, ഇ-മെയിൽ, ഫോൺ നമ്പർ, പഠിക്കുന്ന സ്‌കൂൾ, കോളജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്‌കൂൾ/കോളജ് അധികാരി സാക്ഷ്യപ്പെടുത്തിയാണ് അയക്കേണ്ടത്.
മികച്ച ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനമായി 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നൽകും. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായും 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായും നൽകും. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും സമ്മാനമായി ലഭിക്കും.

\"\"

Follow us on

Related News