പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

സിബിഎസ്ഇ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

Feb 5, 2022 at 11:32 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം. എം.ആർഎസ്. സി.ബി.എസ്.ഇ, കുറ്റിച്ചൽ സ്‌കൂളുകളിൽ 2022-2023 അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിന് പട്ടികവർഗ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പ്രവേശനം പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട്, നെടുമങ്ങാട്. പി.ഒ (ndditdp@gmail.com) എന്ന വിലാസത്തിൽ ലഭിക്കണം.

\"\"

അപേക്ഷകൾ 20നകം നൽകണം. അപേക്ഷയുടെ മാതൃകയും മറ്റു വിശദ വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലോ കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് (വിതുര) എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഡോ. അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, ഞാറനീലി, ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ (നന്ദിയോട്) എന്നിവിടങ്ങളിൽ ലഭിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയും അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/ രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472-2812557.

Follow us on

Related News