പ്രധാന വാർത്തകൾ
അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞ് 1.25ലക്ഷം കൈക്കൂലി: പണം വാങ്ങിയത് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനിയിൽ നിന്ന് 

Feb 4, 2022 at 7:40 am

Follow us on


JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

കോട്ടയം:എംജി സർവകലാശാലയിൽ  ഉദ്യോഗസ്ഥ 1.25ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിയിൽ നിന്ന്. പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞു ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത് എംബിഎ പരീക്ഷയിൽ സ്വന്തം നിലയ്ക്ക് വിജയിച്ച വിദ്യാർത്ഥിയിൽ നിന്നാണെന്ന് വിജിലൻസ്  അന്വേഷണത്തിൽ കണ്ടെത്തി. കേസ് അന്വേഷിക്കുന്ന വിജിലൻസിന് പുറമെ സർവകലാശാല സിൻഡിക്കറ്റ് സമിതിയുംവിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചു.  അവസാനമായി ലഭിച്ച മേഴ്സി ചാൻസിലാണ് വിദ്യാർഥിനി പരീക്ഷ പാസായത്. വിദ്യാർഥിനിക്ക് 57 മാർക്ക്ലഭിച്ചതായി മാർക്ക് ലിസ്റ്റിലും ഉത്തരക്കടലാസിലുമുണ്ട്. പരീക്ഷ വിജയിക്കാൻ 40 മാർക്കാണ് വേണ്ടത്. വിദ്യാർത്ഥിനി പാസ്സായ വിവരം മറച്ചുവച്ച് തോൽക്കാൻ സാധ്യതയുണ്ടെന്നും പണംനൽകിയാൽ വിജയിപ്പിക്കാമെന്നും  എംബിഎ വിഭാഗംഅസിസ്റ്റന്റ്  സി.ജെ.എൽസി അറിയിക്കുകയായിരുന്നു. പരീക്ഷ പാസാക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയിൽ നിന്ന് 1.25 ലക്ഷം രൂപ വാങ്ങിയത്. വാങ്ങിയ പണം എൽസി മറ്റു ചിലർക്കും  കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.പണം സ്വീകരിച്ചവരുടെ പേരും അക്കൗണ്ട്നമ്പറുകളും വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു.ഇവർ ആരൊക്കെയാണെന്ന് പരിശോധിച്ചു വരികയാണ്. എൽസി എംബിഎ പരീക്ഷ എഴുതിയ മറ്റു വിദ്യാർഥികളിൽ നിന്നും ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പണം ആവശ്യപ്പെട്ടതായുള്ള വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. സംഭവത്തെ തുടർന്ന് എംജി സർവകലാശാല ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്തിരുന്നു.

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ...

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...