പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പൊതുവിദ്യാഭ്യാസ രംഗത്തെ വികസനത്തിന് 122 കോടിരൂപ: 111 സ്കൂളുകൾക്ക് പ്രയോജനം

Feb 4, 2022 at 1:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്കൂളുകൾക്കായി 81 കോടി രൂപയും റവന്യൂ ഹെഡ് ഇനത്തിൽ 31 സ്കൂളുകൾക്കായി 41 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടൻ നൽകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി മേഖലയിൽ 29 സ്കൂളുകൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 13 സ്കൂളുകൾക്കുമായി 46 കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഹയർസെക്കൻഡറി സ്കൂളുകളിൽ ലാബ്, ലൈബ്രറി നവീകരണത്തിന് 22 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടിക്രമവും പുരോഗമിക്കുകയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

\"\"

Follow us on

Related News