editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാളത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽബിരുദ പ്രവേശനം, വിവിധ പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്: അപേക്ഷ നവംബർ 15വരെകാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എജ്യുക്കേഷൻ: ബിരുദ, ബിരുദാനന്തര ബിരുദ അപേക്ഷപരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾതാത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: നാളെ വൈകിട്ടുവരെ പരാതികൾ അറിയിക്കാംഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’: പഠനം സുഗമമാക്കാൻ പുതിയ സംവിധാനംഒരേസമയം ഇരട്ട ബിരുദപഠനം: ഈവർഷം മുതൽ ആരംഭിക്കാൻ യുജിസി നിർദേശം

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 78.8 ശതമാനം വിദ്യാർത്ഥികൾ: ഏറ്റവും കുറവ് കോഴിക്കോട്

Published on : February 03 - 2022 | 6:17 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ കോവിഡ് വാക്‌സിനേഷൻ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10.47 ലക്ഷം ആയി. സംസ്ഥാനനത്തെ 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും വാക്സിന്‍ എടുത്തതായാണ് കൈറ്റിന്റെ ‘സമ്പൂര്‍ണ’ സോഫ്റ്റ്‍വെയറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1.11 ലക്ഷം കുട്ടികള്‍ (8.3%) വാക്സിന്‍ എടുത്തിട്ടില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 
കോവിഡ് കാരണം വാക്സിന്‍ എടുക്കാന്‍ കഴിയാത്തത് 14261 (1.1%) കുട്ടികള്‍ക്കാണ്.
കൊല്ലം (88.1%), തൃശൂര്‍ (87.7%), പാലക്കാട് (85.5%) എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നില്‍. തിരുവനന്തപുരം (83.3%), കാസറഗോഡ് (82.5%), എറണാകുളം, ആലപ്പുഴ (81.5%) ജില്ലകളാണ് തൊട്ടടുത്ത്.
വാക്സിനേഷന്‍ ശതമാനത്തില്‍ പിറകിലുള്ള ജില്ലകള്‍കോഴിക്കോടും (67.5%), മലപ്പുറവും (69.4%), കോട്ടയവുമാണ് (71.4%).
വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും ഇതിന് മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ പോർട്ടലിൽ വിവരങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാത്ത കുട്ടികളുണ്ട്. ഇവരുടെ വിവരങ്ങൾ കൂടി സമ്പൂർണ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

0 Comments

Related News