JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഗേറ്റ് പരീക്ഷ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എൻജീനിയറിങ് പ്രവേശനത്തിനുള്ളപ്രാഥമിക പരീക്ഷയായ ഗേറ്റ് വൈകുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുംഅനിശ്ചിതാവസ്ഥയും സൃഷ്ടിക്കുമെന്ന് കോടതിചൂണ്ടിക്കാട്ടി. നേരത്തെ നിശ്ചയിച്ചപോലെ ഫെബ്രുവരി 5, 6, 12,13 തീയതികളിലായി പരീക്ഷ നടക്കും.പരീക്ഷക്ക് അപേക്ഷിച്ച ചിലരാണ് കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷനടത്താൻ അനുവദിക്കരുതെന്നുംപരീക്ഷയെഴുതിയാൽ വിദ്യാർഥികളിൽ കോവിഡ് വ്യാപനം ഉണ്ടാകുമെന്നും ഹരജിയിൽ ചൂണ്ടിക്കട്ടിയിരുന്നു.കോവിഡ് മൂന്നാം തരംഗത്തിൽ എല്ലാംതുറന്ന സാഹചര്യത്തിൽ പരീക്ഷ മറ്റേണ്ടതില്ല എന്ന നിലപാടും കോടതിസ്വീകരിച്ചു.