JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: കേരളസർവകലാശാല
മെയ് മാസത്തിൽ നടത്തിയ നാലാം
സെമസ്റ്റർ എം.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് 2022 ഫെബ്രുവരി 11വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല ബി. കോം (എസ്.ഡി.ഇ) മൂന്നാം സെമസ്റ്റർ ഒക്ടോബർ 2020,അഞ്ചാം സെമസ്റ്റർ ഏപ്രിൽ 2021, ആറാം സെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി ബി.കോം റീവാല്യൂവേഷൻ സെക്ഷനിൽ (ഇ.ജെ VI) 2022 ഫെബ്രുവരി 4 മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
0 Comments