അഞ്ചാം സെമസ്റ്റർ ഹാള്‍ടിക്കറ്റ്, മറ്റു പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Feb 2, 2022 at 4:05 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.കോം പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും 14-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 5-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) പത്താം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

സര്‍വകലാശാലയുടെ പ്രധാന കെട്ടിടങ്ങളില്‍
അഗ്‌നിരക്ഷാ സംവിധാനമൊരുക്കാന്‍ പദ്ധതി

കാലിക്കറ്റ് സര്‍വകലാശാലയുടെ സുപ്രധാന കെട്ടിടങ്ങള്‍ അഗ്‌നി സുരക്ഷാ സംവിധാനമൊരുക്കാന്‍ നടപടി തുടങ്ങി. പരീക്ഷാഭവന്‍, ഡിജിറ്റല്‍ വിഭാഗം, സയന്‍സ് ബ്ലോക്ക്, പബ്ലിക്കേഷന്‍ വിഭാഗം, വിദൂരവിദ്യാഭ്യാസ വിഭാഗം എന്നിവിടങ്ങളിലാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി സൗകര്യമൊരുക്കുന്നത്. ഉത്തരക്കടലാസ് ഉള്‍പ്പെടെ വിലപിടിപ്പുള്ള രേഖകളും കംപ്യൂട്ടര്‍ സംവിധാനങ്ങളും അത്യാധുനിക സയന്‍സ് ലാബ് ഉപകരണങ്ങളുമെല്ലാം സൂക്ഷിക്കപ്പെടുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ വിശദമായ രൂപരേഖയും എസ്റ്റിമേറ്റും നിര്‍ദേശിക്കാന്‍ പരിചയ സമ്പന്നരായ ഫയര്‍ ആന്‍ഡ് സേഫ്റ്റി കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ച് സര്‍വകലാശാലാ വെബ്സൈറ്റില്‍ പരസ്യം നല്‍കിയിട്ടുഇറണ്ട്. ഫെബ്രുവരി എട്ടാണ് അപേക്ഷിക്കേണ്ട അവസാന തീയതി.

Follow us on

Related News