പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവുകൾ: ഫെബ്രുവരി 16വരെ സമയം

Jan 31, 2022 at 10:44 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ സെൻട്രൽ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി ഉള്ള 2422 അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സമർപ്പിക്കാനും
വിശദ വിവരങ്ങൾക്കും http://rrccr.com സന്ദർശിക്കുക. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 16ആണ്.

അപ്രന്റിസ് ട്രേഡുകൾ

വെൽഡർ, കാർപെന്റർ, ഫിറ്റർ, പെയിന്റർ (ജനറൽ), ടെയ്ലർ (ജനറൽ), മെഷീനിസ്റ്റ്, വെൽഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ടർണർ, ഇലക്ട്രിഷ്യൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ലബോറട്ടറി അസിസ്റ്റന്റ് (സി.പി.), ഇലക്ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റൽവർക്കർ, കാർപെന്റർ, മെക്കാനിക്ക് മെഷീൻ ടൂൾസ് ആൻഡ് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രം അസിസ്റ്റന്റ്, മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), പെയിന്റർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്.

\"\"

അപേക്ഷകർക്ക് വേണ്ട യോഗ്യത

50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എൻ.സി.വി.ടി.)/സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എസ്.സി.വി.ടി.) നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേണം. പ്രായപരിധി 24 വയസുവരെ. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഇളവ് ലഭിക്കും.

Follow us on

Related News