JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഫയർമാൻ കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1149 ഒഴിവുകളാണ് ഉള്ളത്. പ്ലസ്ടു (സയൻസ്) പാസായവർക്ക് അപേക്ഷിക്കാം. 18മുതൽ 23വരെയാണ് പ്രായപരിധി. ശാരീരിക യോഗ്യത അനുസരിച്ച് അപേക്ഷകർക്ക് കുറഞ്ഞത് 170 സെന്റീമീറ്റർ ഉയരം വേണം. 80 മുതൽ 85 സെന്റീമീറ്റർ വരെ നെഞ്ചളവ് ആവശ്യമാണ്.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയ്ക്കു ശേഷം ശാരീരികക്ഷമതാ പരിശോധന, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുമുണ്ടാകും.
അപേക്ഷ
അപേക്ഷകർ 100 രൂപ ഫീസ് അടയ്ക്കണം. എസ്.സി, എസ്. ടി, വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 4 ആണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും https://cisfrectt.in/ സന്ദർശിക്കുക.