പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിസംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രം

ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും: വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട എന്ന് മന്ത്രി വി. ശിവൻകുട്ടി

Jan 27, 2022 at 4:18 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ വഴി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

\"\"

വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ അനിവാര്യമാണ്. കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് രക്ഷകർത്താക്കൾക്ക് കൂടി മാർഗ്ഗനിർദ്ദേശം എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ നൽകുന്നതാണ്. കുട്ടികളുടെ പരീക്ഷാപേടിയെ കുറച്ചു കൊണ്ടു വരാനുതകും വിധമാണ്ക്രമീകരണങ്ങൾ.
ഈ സാഹചര്യത്തിൽ അനാവശ്യഭീതി
സൃഷ്ടിക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

ഹൈസ്കൂൾ വിഭാഗത്തിൽ 3005 കുട്ടികൾക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥികളെ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല എന്നും മന്ത്രി പറഞ്ഞു. നിലവിൽ നടക്കുന്ന രീതിയിൽ ത്തന്നെ ക്ലാസുകൾ പോകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് അടക്കമുള്ള വിഭാഗങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആയി നടക്കും. 10,11,12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരിയിൽ പഠിപ്പിച്ചു തീർക്കും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ അധ്യയനം എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് ഇന്ന് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി വാർത്താ സമ്മേളനം നടത്തിയത്.

Follow us on

Related News