പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

അർഹരായ സ്കൂൾ ജീവനക്കാർക്ക് ഇന്നുമുതൽ \’വർക്ക് ഫ്രം ഹോം\’ സംവിധാനം

Jan 24, 2022 at 8:25 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ജോലിചെയ്യുന്ന അമ്മമാരും ഗർഭിണികളും രോഗികളുമായ ജീവനക്കാർക്ക് ഇന്നുമുതൽ \’വർക്ക് ഫ്രം ഹോം\’ സംവിധാനത്തിലേക് മാറാം. മേല്പറഞ്ഞ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇന്നുമുതൽ ഈ സംവിധാനം അർഹിക്കുന്നവർക്ക് ഇതിനായി പ്രിൻസിപ്പാൾമാർ/പ്രഥമാദ്ധ്യാപകർ എന്നിവരോട് ആവശ്യപ്പെടാം. സ്കൂളുകളിൽ ജോലിചെയ്യുന്ന, രണ്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുളള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്രരോഗബാധിതർ
തുടങ്ങിയ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി
ചെയ്യുന്നതിനുളള അനുവാദമാണ് (സർക്കാർ ഡോക്ടറുടെ (അലോപ്പതി)
സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ) അതത് പ്രിൻസിപ്പാൾമാർക്ക് /പ്രഥമാദ്ധ്യാപകർ എന്നിവർക്ക് അനുവദിക്കാൻ കഴിയുക. വർക്ക് ഫ്രം ഹോമിൽ ഏർപ്പെടുന്ന എല്ലാ അദ്ധ്യാപകരും ഓൺലൈൻ ക്ലാസ്സുകളിലും തുടർപഠന പ്രവർത്തനങ്ങളിലും പൂർണ്ണമായിട്ടും
പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പാൾമാർ/പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ സൂചന ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ്
മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്.

\"\"

Follow us on

Related News