JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
ന്യൂഡൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി ഉള്ള 2788 കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷ നൽകാം. പുരുഷൻമാർക്കായി 2651 ഒഴിവുകളും വനിതകൾക്കായി 137 ഒഴിവുകളും ഉണ്ട്.
തസ്തികയും ഒഴിവുകളുടെ എണ്ണവും
പുരുഷൻമാരുടെ ഒഴിവുകൾ
കോബ്ളർ 88, ടെയ്ലർ 47, കുക്ക് 897, വാട്ടർ കാരിയർ 510, വാഷർമാൻ 338, ബാർബർ 123, സ്വീപ്പർ 617, കാർപ്പെന്റർ 13, പെയിന്റർ 3, ഇലക്ട്രിഷ്യൻ 4, ഡ്രോട്ട്സ്മാൻ 1, വെയ്റ്റർ 6, മാലി 4 വീതമാണ് ഒഴിവുകൾ.
വനിതകളുടെ ഒഴിവുകൾ
കോബ്ളർ 3, ടെയ്ലർ 2, കുക്ക് 47, വാട്ടർ കാരിയർ 27, വാഷർമാൻ 18, ബാർബർ 7, സ്വീപ്പർ 33 ഒഴിവുകളും.
അപേക്ഷകർക്കുവേണ്ട യോഗ്യത
മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അതല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര ഡിപ്ലോമ.
പ്രായപരിധി
2021 ഓഗസ്റ്റ് ഒന്നിന് 18 – 23 വയസ്. എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ് ഇളവ് ഉണ്ട്.
അപേക്ഷകൾ http://rectt.bsf.gov.in വഴി സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 28ആണ്.