പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

രാജ്യത്തെ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ഓഫീസുകളിലും 1925 ഒഴിവുകൾ: സ്റ്റാഫ്‌ നഴ്സ് മുതൽ എന്‍ജിനിയര്‍ വരെ

Jan 22, 2022 at 8:59 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

ന്യൂഡൽഹി: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിലും വിവിധ ഓഫീസുകളിലുമുള്ള 1925 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നോയ്ഡയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കും ഭോപ്പാല്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, ജയ്പുര്‍, ലക്‌നോ, പാറ്റ്‌ന, പൂനെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകൾക്കും പുറമെ രാജ്യത്താകെയുള്ള 649 ജവഹര്‍ നവോദയ സ്കൂളുകളിലുമാണ് വിവിധ വിഭാഗങ്ങളിൽ നിയമനം നടത്തുന്നത്. http://navodaya.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 ആണ്. മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി)യുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകളുടെ വിവരങ്ങൾ

അസിസ്റ്റന്‍റ് കമ്മീഷണര്‍, അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍, ഓഡിറ്റ് അസിസ്റ്റന്‍റ്, ജൂനിയര്‍ ട്രാന്‍സലേറ്റര്‍, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍), സ്‌റ്റെനോഗ്രാഫര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, കാറ്ററിങ് അസിസ്റ്റന്‍റ്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, സ്റ്റാഫ് നഴ്‌സ്, ഇലക്‌ട്രീഷ്യന്‍ കം പംബ്ലര്‍, ലാബ് അറ്റന്‍ഡന്‍റ്, മെസ് ഹെല്‍പ്പര്‍ മാള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്) തസ്തികകളിലാണ് നിയമനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://navodaya.gov.in  സന്ദര്‍ശിക്കുക.

\"\"

Follow us on

Related News